ആപ്പിൾ സ്വിഫ്റ്റ് സ്റ്റുഡന്റ് ചാലഞ്ചിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് നേട്ടം

ആപ്പിൾ സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ചിൽ മികച്ച നേട്ടവുമായി ഇന്ത്യൻ വിദ്യാർഥിനി അസ്മി ജെയിൻ. ഇൻഡോറിലെ 20 കാരിയാണ് ആഗോളതലത്തിൽ സ്വിഫ്റ്റ് കോഡിംഗ് ലാംഗ്വേജിൽ ആപ്പിൾ നടത്തിയ മത്സരത്തിൽ വിജയി ആയത്. എല്ലാവർഷവും വേൾഡ് വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിന്റെ ഭാഗമായി കമ്പനി നടത്തുന്നതാണ് സ്വിഫ്റ്റ് സ്റ്റുഡന്റ് ചാലഞ്ച്.  അസ്മി ജെയ്‌നിന്റെ സുഹൃത്തിന്റെ അമ്മാവന് മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് കണ്ണിന്റെ സ്ഥാനം തെറ്റിയിരുന്നു. കണ്ണിന്റെ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്ലേ ഗ്രൗണ്ടാണ് അസ്മി ജെയൻ തയറാക്കിയത്. സുഹൃത്തിന്റെ അമ്മാവനു വേണ്ടി തയറാക്കിയതാണെങ്കിലും പലതരം നേത്രരോഗങ്ങളും പരിക്കുകളും ഉള്ള ആളുകൾക്ക് ഇത് ഫലപ്രദമാണ്. ആളുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചുവരികയാണെന്നും ഫലപ്രദവും ഉപയോക്തൃസൗഹൃദവുമാണെന്ന് ഉറപ്പുവരുത്തിയ ശേഷം  ആപ്പ് സ്‌റ്റോറിൽ റിലീസ് ചെയ്യുകയാണ് അടുത്ത ലക്ഷ്യമെന്നും ഇൻഡോറിലെ മെഡിക്യാപ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയായ അസ്മി ജെയിൻ പറഞ്ഞു. മുഖത്തെ എല്ലാ പേശികളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നതാണ് കോഡിംഗ് എന്നും സുഹൃത്തുക്കളെയും സമൂഹത്തെയും സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് ആഗ്രഹമെന്നും അസ്മി ജെയിൻ പറഞ്ഞു. 

Latest News