റവാഖ് സൗദി ഏരിയയില്‍ ഇലക്ട്രിക് കാര്‍ട്ടുകളില്‍ തവാഫ് നിര്‍വഹിക്കാന്‍ സൗകര്യം

മക്ക-  മതാഫിലെ സൗദിവികസന ഏരിയയില്‍(റവാഖ് സൗദി) വീല്‍ ചെയര്‍ സര്‍വീസ് ഏര്‍പെടുത്തിയതായി ഹറമിലെ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മാനേജര്‍ ശൈഖ് അഹമദ് മഖാത്തി അറിയിച്ചു. ഹാജിമാരുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് സഫ മര്‍വകള്‍ക്കിടയിലുള്ളതിനു സമാനമായി ഇലക്ട്രിക് കാര്‍ട്ട് സൗകര്യവും പുതുതായി ഏര്‍പെടുത്തിയിട്ടുണ്ട്.
വീല്‍ ചെയര്‍ അനുബന്ധ സര്‍വീസ് കൗണ്ടറുകളും ഈ ഭാഗത്ത് ഒരുക്കുകയും വീല്‍ ചെയറുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇലക്ട്രിക് കാര്‍ട്ടുകളുമായി  ബന്ധപ്പെട്ട സര്‍വീസുകള്‍ ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് വഴികാണിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീനുകളും സ്ഥാപിച്ചതായി അല്‍ മഖാത്തി പറഞ്ഞു.
   
 

 

Latest News