തിരുവല്ല - പത്തനംതിട്ട മൂഴിയാറിൽ കെ.എസ്.ആർ.ടി.സി ബസിന് മുമ്പിൽ കാട്ടാനക്കൂട്ടം. കൊടകല്ല് മുതൽ ചോരകക്കി വരെയായിരുന്നു കാട്ടാനക്കൂട്ടം ഗതാഗത്തിന് തടസ്സം സൃഷ്ടിച്ചത്. ബുധാനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അരണിക്കൂറോളം കാട്ടാനക്കൂട്ടം മാർഗതടസ്സമുണ്ടാക്കിയെങ്കിലും മറ്റു ആക്രമണങ്ങളൊന്നും ഉണ്ടായില്ലെന്ന് യാത്രക്കാർ പറഞ്ഞു.
കെ.എസ്.ആർ.ടി.സി ബസിന് പുറമേ നാല് ചെറുവാഹനങ്ങളും ഉണ്ടായിരുന്നു. അരമണിക്കൂറോളം ആണ് ആന മാർഗതടസമായി നിന്നത്.