VIDEO ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിച്ച യാത്രക്കാരിയെ രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍

ഹൈദരാബാദ്- തെലങ്കാനയില്‍ ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുമായിരുന്ന യാത്രാക്കാരിയുടെ ജീവന്‍ രക്ഷിച്ച് റെയില്‍വേ സംരക്ഷണ സേനയിലെ (ആര്‍.പി.എഫ്) വനിതാ കോണ്‍സ്റ്റബിള്‍.
ബീഗംപേട്ട് സ്‌റ്റേഷനിലാണ് സംഭവം. ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലുള്ള വിടവില്‍ വീഴമായിരുന്ന യാത്രക്കാരിയെയാണ്  കോണ്‍സ്റ്റബിള്‍ കുമാരി സനിത രക്ഷപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ മറ്റൊരു യാത്രക്കാരന്‍ കോണ്‍സ്റ്റബിളിനെ സഹായിക്കുന്നതും കാണാം.
വനിതാ കോണ്‍സ്റ്റബിളിന്റെ സമയോചിത പ്രതികരണത്തെ അഭിനന്ദിച്ച് ആര്‍പിഎഫ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.

 

Latest News