മലപ്പുറം സ്വദേശിയുടെ മൃതദേഹം ഖമീസില്‍ ഖബറടക്കി

ഖമീസ് മുശൈത്ത്- സൗദിയിലെ തരീബില്‍ മരിച്ച  മലപ്പുറം പട്ടിക്കാട് മേലേ പീടിയയ്ക്കല്‍ സൈത് ഹംസ(59)യെ ഖമീസ് മുശൈത്തില്‍ ഖബറടക്കി.  
പക്ഷാഘാതത്തെ തുടര്‍ന്ന് ഖമീസ് സിവില്‍ ആശുപത്രിയില്‍ ഒപ്പറേഷന്‍ നടത്തി തുടര്‍ ചികിത്സയിരിക്കെയായിരുന്നു മരണം.
മുപ്പത് വര്‍ഷമായി തരീബില്‍ മെക്കാനിക് ആയി ജോലി ചെയ്ത് വരികയായിരുന്നു. അനുജന്‍ യുസുഫ് തരീബില്‍ തന്നെ ജോലി ചെയ്യുന്നുണ്ട്.  
മസ്ജിദ് സല്‍മാനില്‍ അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം മൃതദേഹം മഹാല ഖബറിസ്ഥാനില്‍ ഖബറടക്കി.
അസീര്‍ പ്രവാസി സംഘം നേതാക്കളായ ബഷീര്‍ തരീബ് ,വിശ്വനാഥന്‍ ഷൗക്കത്ത് ആലത്തൂര്‍ എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായത്തിനുണ്ടായിരുന്നു. സംസകാര ചടങ്ങിന് വഹാബ് കരുനാഗപ്പള്ളി, നേതൃത്വം നല്‍കി
.ഭാര്യ ഹസീന. മുഹമ്മദ് സൈദ്, നഹല ഫാത്തിമ്മ എന്നിവര്‍ മക്കളാണ്.

 

 

Latest News