സ്ഥാനക്കയറ്റം നേടിയ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കൈക്കൂലിക്കേസില്‍ പിടിയില്‍

കോട്ടയം- പാലക്കയത്തെ കൈക്കൂലി വാര്‍ത്തയുടെ ചൂടാറും മുമ്പേ മറ്റൊരു ഉദ്യോഗസ്ഥന്‍ കൂടി കൈക്കൂലി കേസില്‍ പിടിയില്‍. കരാറുകാരനില്‍നിന്ന് ക്കൈകൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എക്‌സിക്യുട്ടീവ് എന്‍ജീനിയര്‍ കെ.കെ സോമന്‍ ആണ് അറസ്റ്റിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍നിന്ന് 10,000 രൂപ വാങ്ങുന്നതിനിടെയാണ് കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ഒരാഴ്ച മുന്‍പും ഇതേ കരാറുകാരനില്‍ നിന്ന് 10,000 രൂപ വാങ്ങിയിരുന്നു. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇന്ന് പണം വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി.
ഉദ്യോഗസ്ഥനെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും തെളിവുകള്‍ ലഭിക്കാത്തതിനാലാണ് നടപടി എടുക്കാന്‍ കഴിയാത്തതെന്ന് വിജിലന്‍സ് പറയുന്നു.
സ്ഥാനക്കയറ്റം ലഭിച്ച് നാളെ മുതല്‍ പുതിയ പദവിയില്‍ ജോലിക്ക് കയറാനിരിക്കേയാണ് കെ.കെ സോമന്‍ പിടിയിലാകുന്നത്.

 

Latest News