റിയാദ്- നിയന്ത്രിത മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇറക്കുമതി നിയന്ത്രണമുള്ള നാല്‍പത് ലക്ഷം ഗുളികകള്‍ ഇറക്കുമതി ചെയ്ത കേസില്‍ റിയാദില്‍ ആറു പേരെ മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരനും മൂന്നു ഈജിപ്തുകാരും രണ്ട് സുഡാനികളും ഒരു യമനിയുമാണ് പിടിയിലായത്. 4094950 ഗുളികകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൈമാറണമെന്ന് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറിയിച്ചു.