റിയാദ്- യു.എ.യിലെ ഷോപ്പ് ആന്റ് വിന്‍ പ്ലാറ്റ്‌ഫോമായ ഐഡിയല്‍സ് നറുക്കെടുപ്പില്‍ സൗദി മലയാളിക്ക് 20 ലക്ഷം ദിര്‍ഹം സമ്മാനം. ജുബൈലില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവായി ജോലി ചെയ്യുന്ന റിനു രാജ് ഐഡിയല്‍സ് നറുക്കെടുപ്പിലൂടെ കോടിപതി ആയത്. ഇന്ത്യന്‍ രൂപയില്‍ നാലക്കോടിയിലേറെയാണ് സമ്മാനത്തുക.
ഐഡിയല്‍സില്‍നിന്ന് കോള്‍ ലഭിച്ചുവെന്നും സമ്മനാര്‍ഹനയത് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്നും 50 ദിര്‍ഹംസ് ചെലവഴിച്ച് സാധാനം വാങ്ങിയതിലൂടെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച റിനുരാജ് പറഞ്ഞു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് വളരെ എളുപ്പമാണെന്നും പര്‍ച്ചേസ് നടത്തി എല്ലാവര്‍ക്കും സമ്മാനം നേടാമെന്നും അദ്ദേഹം പറഞ്ഞു.
നിശ്ചിത സമയത്ത് സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റ് നല്‍കുന്ന കാമ്പയിനാണ് ഓരോ ആഴ്ചയും ഐഡിയല്‍സ് നടത്തുന്നത്. സാധനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ടിക്കറ്റുകളില്‍നിന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുന്നത്.