Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മദ്രസ വാര്‍ഷികം നാളെ

ജിദ്ദ- ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ മദ്‌റസയുടെ വാര്‍ഷികത്തോടനുബന്ധിച്ച് മദ്‌റസ വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങള്‍ വ്യാഴം,വെള്ളി) തീയ്യതികളായി ഇസ്‌ലാഹി സെന്റര്‍  ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
നാളെ വൈകിട്ട് ഏഴിന് പരിപാടി ആരംഭിക്കും.
വിദ്യാര്‍ത്ഥികളെ കിഡ്‌സ്,ജൂനിയര്‍ സീനിയര്‍ , സൂപ്പര്‍ സീനിയര്‍ എന്നീ  വിഭാഗമാക്കി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരം സംഘടിപ്പിക്കും.
ഖുര്‍ആന്‍ : ഹിഫ്‌ള്  തജ് വീദ്, പ്രസംഗം : ഇംഗ്ലീഷ്  മലയാളം, ഗാനം: മലയാളം  അറബി, എന്നിങ്ങനെയുള്ള സ്‌റ്റേജ് പരിപാടികള്‍ക്ക് പുറമെ സ്‌റ്റേജേതര മത്സരങ്ങളായ കയ്യെഴുത്ത്, കഥാരചന, വേര്‍ഡ് മെക്കിംഗ്, ബാങ്ക് വിളി എന്നിവയും ഉണ്ടായിരിക്കും.
ഈ മത്സരങ്ങള്‍ക്ക് പുറമെ മദ്രസയിലെ കുരുന്നുകളുടെ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

 

Latest News