സൗദിയില്‍ അല്‍ഖുറയാത്തില്‍ ഡാം തകര്‍ന്ന് വീടുകളും കൃഷിയിടങ്ങളും വെള്ളത്തില്‍

റിയാദ്-അല്‍ഖുറയാത്തില്‍ കനത്ത മഴയെ തുടര്‍ന്ന ഡാം തകര്‍ന്ന് വീടുകളും കൃഷിയിടങ്ങളും റോഡുകളും വെളളത്തിലായി. അല്‍നാസിഫ പ്രദേശത്തെ സമര്‍ മദാ ഡാം തകര്‍ന്നാണ് കനത്ത നാശനഷ്ടങ്ങളുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് ഡാം പൊട്ടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഡാം പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇതുവഴി ധാരാളം വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. ഡാമിന്റെ ശേഷിയേക്കാള്‍ വെളളം ഒഴുകിയെത്തിയതോടെ വടക്ക് പടിഞ്ഞാര്‍ ഭാഗം പൊട്ടുകയായിരുന്നുവെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും കൃഷി പരിസ്തിഥി ജല വകുപ്പ് മന്ത്രാലയം അറിയിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News