Sorry, you need to enable JavaScript to visit this website.

മൂന്നു ടേമുകള്‍ തന്നെ, സൗദിയില്‍ വിദ്യാഭ്യാസ കലണ്ടര്‍ പുതുക്കി

റിയാദ്- സൗദിയില്‍ മൂന്നു ടേമുകളും 60 ദിവസത്തെ അവധികളുമായി  2023-2024 (1445 ഹി) വര്‍ത്തേക്കുള്ള പുതുക്കിയ വിദ്യാഭ്യാസ കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മൂന്നു ടേമുകള്‍ക്ക് പകരം മുമ്പുണ്ടായിരുന്ന രൂപത്തില്‍ രണ്ടു ടേം കലണ്ടറിലേക്ക് മടങ്ങണമെന്ന് പലരും അഭിപ്രായപ്പെടുന്നതിനിടയിലാണ് പുതുക്കിയ കലണ്ടറിന് സൗദി മന്ത്രി സഭ അംഗീകാരം നല്‍കിയത്. ഇതനുസരിച്ച് 38 ആഴ്ചകളിലായി 180 അധ്യയന ദിവസങ്ങളും 60 ദിവസത്തെ വിവിധ അവധി ദിനങ്ങളുമുണ്ടായിരിക്കും. 68 ദിവസമായിരിക്കും വേനലവധി.
പുതിയ അധ്യായന വര്‍ഷം 2023 ആഗസ്റ്റ് 20 ന് ആരംഭിച്ച് 2024 ജൂണ്‍ 10 ന് അവസാനിക്കും.  അധ്യയന വര്‍ഷത്തിനിടയില്‍  നാല് തവണ വാരാദ്യ അവധിയോടൊന്നിച്ചും രണ്ട് ടേമുകള്‍ക്കു ശേഷവും സൗദി സ്ഥാപനദിനത്തിലും സൗദി ദേശിയ ദിനത്തിലും ഈദുല്‍ ഫിതറിനുമുള്‍പടെ 10 തവണകളായി 60 ദിവസങ്ങള്‍ അവധിയായിരിക്കും.  
യൂണിവേഴ്‌സിറ്റികള്‍ക്കും ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ക്കും സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വിദ്യാഭ്യാസ കലണ്ടറില്‍ മാറ്റം വരുത്താവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

 

Latest News