Sorry, you need to enable JavaScript to visit this website.

രണ്ടു മുഖവും നാലു കണ്ണുമായി അപൂർവ്വ ആട്ടിൻ കുട്ടി പിറന്നു

രണ്ട് തലകളുമായി പിറന്ന അപൂർവ്വ ആട്ടിൻകുട്ടി.

കണ്ണൂർ - രണ്ട് മുഖങ്ങളും നാല് കണ്ണുകളുമായി അപൂർവ്വ ആട്ടിൻകുട്ടി പിറന്നു. കേളകം ഇല്ലിമുക്കിലെ മനയപ്പറമ്പിൽ വീട്ടിൽ രഞ്ജിത്തിന്റെ വീട്ടിലെ ആടാണ് ഇരട്ടതലകളുള്ള ആട്ടിൻകുട്ടിയെ പ്രസവിച്ചത്. ഇരുതലയുള്ള പെണ്ണാട്ടിൻകുട്ടിക്കും ഒപ്പം മറ്റൊരു പെൺ ആടിൻകുട്ടിക്കും ജന്മം നൽകി. തലയ്ക്ക് ഭാരക്കൂടുതൽ ഉള്ളതിനാൽ ഈ ആട്ടിൻകുട്ടിക്ക് എഴുന്നേറ്റ് നിൽക്കാനായിട്ടില്ല.
ആട്ടിൻകുട്ടിക്ക് പാൽ വലിച്ച് കുടിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അമ്മ ആടിന് അടുത്തെത്തിച്ച്  പിടിച്ചുകൊടുത്താൽ മാത്രമേ ആട്ടിൻകുട്ടി പാല് കുടിക്കുന്നുള്ളൂ എന്നും തല നേരെ നിൽക്കുന്നില്ലെന്നും രഞ്ജിത്ത് പറയുന്നു. രണ്ട് മുഖങ്ങളിലൂടെയും ആട്ടിൻകുട്ടി പാൽ കുടിക്കുകയും കരയുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത രൂപഭാവങ്ങളോടെ പിറന്ന ആട്ടിൻകുട്ടിയെ കാണാൻ നിരവധി പേരാണ് ഇവിടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ആട്ടിൻകുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.

Latest News