റയാന്‍ സ്‌കൂള്‍ കുട്ടിയായി,  മേഘ്ന രാജിന് ആഹ്ലാദ മുഹൂര്‍ത്തം  

മൈസുരു-മകന്‍ റയാന്‍ രാജ് സര്‍ജ ആദ്യമായി സ്‌കൂളില്‍ പോവുന്നതിന്റെ ആഹ്ലാദത്തിലാണ് മേഘ്ന രാജ്. അകാലത്തില്‍ വിടപറഞ്ഞ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് മുന്നില്‍നിന്ന് മകനൊപ്പമുള്ള ചിത്രവുമായി മേഘ്ന പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. 'നമ്മള്‍ മാതാപിതാക്കള്‍ ആയിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മളും ഓരോ നാഴിക്കല്ലുകള്‍ പിന്നിടുന്നുണ്ട്. അത്തരത്തിലൊരു കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. അത് ഞങ്ങള്‍ക്ക് ഏറെ സ്‌പെഷ്യലാണ്. റയാന്‍ ആദ്യമായി സ്‌കൂളില്‍ പോവുകയാണ്. എന്റെ മനസിലെ ഫീലിംഗ്‌സ് വാക്കുകളിലൂടെ വിവരിക്കാനാവുന്നതല്ല. വിദ്യാഭ്യാസത്തിലേക്കുള്ള അവന്റെ ആദ്യ കാല്‍വയ്പ്. നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഞങ്ങളുടെ മകന്റെ കൂടെയുണ്ടാവണം. മേഘ്ന കുറിച്ചു. 2020 ജൂണ്‍ 7ന് ആണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് വിയോഗം. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മേഘ്‌ന രാജ് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


 

Latest News