Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് ഭൂമിക്കടിയില്‍  നിന്ന് ഉഗ്രസ്‌ഫോടന ശബ്ദം

കോട്ടയം: ഭൂമിക്കടിയില്‍ നിന്ന് ഉഗ്രസ്‌ഫോടന ശബ്ദം കേട്ടതിന്റെ ആശങ്കമാറാതെ കോട്ടയത്തെ ചേനപ്പാടിക്കാര്‍. ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. വിശദമായ പഠനത്തിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസിനോട് ആവശ്യപ്പെടാന്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് സി.എസ്. മഞ്ജു പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയും പുലര്‍ച്ചെയുമായാണ് ഇടയറ്റുകാവ്, കരിമ്പന്‍മാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഭൂമികുലുക്കമാണെന്ന് കരുതി പലരും വീട്ടില്‍ നിന്ന് പുറത്തിറങ്ങി. ഭൂമിയ്ക്കടിയിലുണ്ടായ നേരിയ ചലനത്തെത്തുടര്‍ന്നുണ്ടായ പ്രകമ്പനമാകാം മുഴക്കത്തിന് കാരണമെന്നാണ് നിഗമനം. എന്നാല്‍ സ്ഥിരീകരിക്കാവുന്ന ലക്ഷണങ്ങളൊന്നും പ്രദേശത്ത് ഇല്ല. ഭൂമിയ്ക്കു വിള്ളലോ, ചലനമോ ഉണ്ടായിട്ടില്ല. പാറയ്ക്കു മുകളില്‍ മണ്ണു കുറവുള്ള ഭാഗത്താണ് കൂടുതല്‍ മുഴക്കം കേട്ടതായി പ്രദേശവാസികള്‍ പറയുന്നത്.
2001ല്‍ ഭൂകമ്പമുണ്ടായ സ്ഥലമായതിനാലും പ്രദേശവാസികളില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലും കൂടുതല്‍ പഠനം ആവശ്യപ്പെട്ട് ഇന്ന് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജിയോളജിസ്റ്റ് സി എസ് മഞ്ജു വ്യക്തമാക്കി.


 

Latest News