കൂത്താട്ടുകുളത്ത് തൊഴിലാളി  വെട്ടേറ്റു മരിച്ച നിലയില്‍

കൊച്ചി- എറണാകുളം കൂത്താട്ടുകുളത്ത് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ ആണ് മരിച്ചത് 48 വയസ്സാണ്. താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇറച്ചിക്കടയിലെ തൊഴിലാളിയാണ് ഇയാള്‍. രാധാകൃഷ്ണന്റെ തലയുടെ പിന്‍ഭാഗത്ത് ക്ഷതമേറ്റ പാടുകളുണ്ട്. ഒപ്പം താമസിച്ച തമിഴ്നാട് സ്വദേശിയെ കാണാനില്ലായിരുന്നു. ഇയാള്‍ തെങ്കാശിയില്‍ നിന്നും പിടിയിലായതായാണ് സൂചന.

Latest News