സൗദിയില്‍ നഗരസഭാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

റഫ്ഹ - റഫ്ഹ ബലദിയ ഉദ്യോഗസ്ഥന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബലദിയയില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ സൗദി പൗരനാണ് കൊല്ലപ്പെട്ടത്. ബലദിയ പാര്‍ക്കിംഗില്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഉദ്യോഗസ്ഥനു നേരെ അജ്ഞാതന്‍ ഏതാനും തവണ നിറയൊഴിച്ചത്. കൃത്യത്തിനു ശേഷം പ്രതി കാറില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സുരക്ഷാ വകുപ്പുകള്‍ മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം റഫ്ഹ സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കി. പ്രതിക്കു വേണ്ടി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.

Latest News