ബ്രഹ്മപുരം ബയോമൈനിംഗ്: വിവാദ കമ്പനിയെ ഒഴിവാക്കി

കൊച്ചി- ബ്രഹ്മപുരത്തെ ബയോമൈനിംഗില്‍ നിന്നു സോണ്ട ഇന്‍ഫ്രാടെക്കിനെ ഒഴിവാക്കി. മേയര്‍ എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം. ബയോമൈനിംഗില്‍ വീഴ്ച വരുത്തിയെന്നു കാണിച്ചു കോര്‍പറേഷന്‍ നല്‍കിയ നോട്ടീസിനു സോണ്ട നല്‍കിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി.

സോണ്ടയെ കരിമ്പട്ടികയില്‍ പെടുത്തും. ബയോമൈനിംഗ് നടത്താനായി കോര്‍പറേഷന്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയില്‍നിന്ന് ഈടാക്കും. സോണ്ടയുമായി കോടതിയില്‍ നിലവിലുള്ള കേസുകള്‍ കൈകാര്യം െചയ്യാന്‍ സെക്രട്ടറിയെ കോര്‍പറേഷന്‍ കൗണ്‍സില്‍ ചുമതലപ്പെടുത്തി.

 

Latest News