Sorry, you need to enable JavaScript to visit this website.

മയക്കുമരുന്നുമായി ആറ് യാത്രക്കാര്‍ റിയാദ് എയര്‍പോര്‍ട്ടില്‍ പിടിയില്‍

റിയാദ് -  വിദേശത്തു നിന്ന് മയക്കുമരുന്ന് കടത്തുന്നതിനുള്ള ആറു ശ്രമങ്ങള്‍ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. നാലു കിലോയിലേറെ മയക്കുരുന്നും ലഹരി ഗുളികകളുമാണ് ആറു യാത്രക്കാര്‍ കടത്താന്‍ ശ്രമിച്ചത്.
യാത്രക്കാരില്‍ ഒരാളുടെ ലഗേജില്‍ 1440 ലഹരി ഗുളികകള്‍ കണ്ടെത്തി. മറ്റൊരാള്‍ രണ്ടു ബേബി ഫുഡ് ടിന്നുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1401 ഗ്രാം മയക്കുമരുന്നും കസ്റ്റംസ് കണ്ടെത്തി. ഇയാള്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി ഹെറോയിന്‍ വയറിനകത്ത് ഒളിപ്പിച്ചതായി എക്‌സ്‌റേ പരിശോധനയിലും കണ്ടെത്തി. ആകെ 460 ഗ്രാം തൂക്കം വരുന്ന 63 ഹെറോയിന്‍ കാപ്‌സ്യൂളുകളാണ് യാത്രക്കാരന്റെ ശരീരത്തിനകത്ത് കണ്ടെത്തിയത്.
സമാന രീതിയില്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച നാലു യാത്രക്കാര്‍ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇവരില്‍ ഒരാള്‍ 681.5 ഗ്രാം ഹെറോയിനും രണ്ടാമന്‍ 490.5 ഗ്രാം ഹെറോയിനും മൂന്നാമന്‍ 381 ഗ്രാം ഹെറോയിനുമാണ് കടത്താന്‍ ശ്രമിച്ചത്. മൂവരുടെയും വയറില്‍ ആകെ 155 മയക്കുമരുന്ന് കാപ്‌സ്യൂളുകള്‍ കണ്ടെത്തി. മറ്റൊരു യാത്രക്കാരന്‍ ശരീരത്തിനകത്ത് ഒളിപ്പിച്ച 58 കാപ്‌സ്യൂളുകളില്‍ 654.5 ഗ്രാം കൊക്കൈനാണ് കടത്തുന്നതിന് ശ്രമിച്ചത്. ആറു മയക്കുമരുന്ന് കടത്തുകാരും ഒരേ വിമാനത്തിലാണ് റിയാദ് എയര്‍പോര്‍ട്ടില്‍ എത്തിയതെന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് കസ്റ്റംസ് മേധാവി ബന്ദര്‍ അല്‍റഹൈലി പറഞ്ഞു.

Latest News