ബെയ്‌റൂത്ത്- ലെബനോനില്‍ തട്ടിക്കൊണ്ടു പോയ സൗദി പൗരന്‍ മശ്‌റായി അല്‍ മുതൈരിയെ കണ്ടെത്തി മോചിപ്പിച്ചതായി ലെബനോന്‍ സൈന്യത്തിന്റെ ഇന്റലിജന്‍സ് ഡയരക്ടറേറ്റ് അറിയിച്ചു. സിറിയന്‍ അതിര്‍ത്തിയില്‍ നടന്ന സൈനിക നടപടിക്കു പിന്നാലെയാണ് സൗദി പൗരനെ തട്ടിക്കൊണ്ടു പോയിരുന്നത്.
സൗദി പൗരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉള്‍പ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്തതായും ആര്‍മി കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. മോചനത്തിനുശേഷം കനത്ത സുരക്ഷാ സന്നഹത്തോടെ സൗദി പൗരനെ ലെബനോന്‍ പ്രതിരോധ മന്ത്രാലയത്തില്‍ എത്തിച്ചു.
സൗദി പൗരനെ കണ്ടെത്തി മോചിപ്പിക്കുന്നതിന് ബെക്ക മേഖലയില്‍ വ്യാപക റെയ്ഡ് നടത്തിയിരുന്നുവെന്നും ഒമ്പത് പേരാണ് അറസ്റ്റിലായതെന്നും ലെബനീസ് ആഭ്യന്തര മന്ത്രി പറഞ്ഞു.