പള്ളിയുടെ താഴികക്കുടവും മിനാരവും തകര്‍ക്കാന്‍ നീക്കം; ചെറുത്തുനില്‍പുമായി ആയിരങ്ങള്‍

നജിയായിങ്- ചൈനയില്‍ പള്ളിയുടെ താഴികക്കുടവും മിനാരങ്ങളും നീക്കം ചെയ്യാനുള്ള അധികൃതരുടെ ശ്രമം തടയാന്‍ യുനാന്‍ പ്രവിശ്യയില്‍ ആയിരക്കണക്കിന് മുസ്ലിംകള്‍ മസ്ജിദ് ഉപരോധിച്ചു.
മതസ്വാതന്ത്ര്യത്തിന് മേലുള്ള അടിച്ചമര്‍ത്തല്‍ വ്യാപകമാകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് യുനാന്‍ പ്രവിശ്യയിലെ നജിയാങ് ഗ്രാമത്തില്‍ പള്ളിയില്‍ മാറ്റം വരുത്താനുളള അധികൃതരുടെ ശ്രമം. അധികൃതരുടെ നീക്കം തടയാനുളള അവസാന ശ്രമമായാണ് ഹുയി വംശീയ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യക്ഷ പ്രതിഷേധം.
മത സ്വധീനം തടയാന്‍ ചൈനീസ്  നേതാവ് ഷി ജിന്‍പിംഗ് വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്.
വിദേശ സ്വാധീനത്തില്‍ നിന്ന് മതവിശ്വാസങ്ങളെ ശുദ്ധീകരിക്കാനും പരമ്പരാഗത ചൈനീസ് സംസ്‌കാരവുമായും  ഔദ്യോഗികമായി നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  ഭരണവുമായി കൂടുതല്‍ അടുപ്പിക്കാനുമാണ് ശ്രമം.
രാജ്യത്തുടനീളം ആയിരത്തിലധികം ഹുയി പള്ളികളില്‍ നിന്ന് താഴികക്കുടങ്ങള്‍ നശിപ്പിച്ചും മിനാരങ്ങള്‍ തകര്‍ത്തും ഇസ്ലാമിക വാസ്തുവിദ്യ നീക്കം ചെയ്തിട്ടുണ്ട്, നജിയായിംഗ് പള്ളി അവസാനത്തേതാണെന്നും ഹുയി പ്രവര്‍ത്തകര്‍ പറയുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ അതിര്‍ത്തിയില്‍ വംശീയ വൈവിദ്ധ്യമുള്ള പ്രവിശ്യയാണ് യുനാന്‍. ഇവിടെ  ഇസ്ലാമിക സംസ്‌കാരത്തിന്റെ പ്രധാന കേന്ദ്രയ നജിയായിങ്ങില്‍  വ്യാപക പ്രചാരണമാണ് അധികൃതര്‍ നടത്തുന്നത്.
എന്നാല്‍ അധികൃതര്‍ സര്‍വസന്നാഹങ്ങളുമായി നടത്തുന്ന കാമ്പയിന് പ്രദേശവാസികളില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്.

Latest News