കൊച്ചി- ജിദ്ദയിലെ പ്രമുഖ വ്യവസായിയും മലപ്പുറം അഞ്ചച്ചവിടി സ്വദേശിയുമായ ഹംസ കണ്ടപ്പന്‍ എന്ന സീക്കോ ഹംസ (66) കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ജിദ്ദയില്‍ ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹം ഏതാനും ദിവസങ്ങളായി കൊച്ചി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.
1977 ല്‍ ജിദ്ദയിലെത്തി സീക്കോ വാച്ച് കമ്പനിയില്‍ ജോലി തുടങ്ങിയ അദ്ദേഹം പിന്നീട് വ്യാപാര രംഗത്തേക്ക് തിരികയുകയായിരുന്നു. ശിഫാ ബവാദി ഗ്രൂപ്പ് എം.ഡിയായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് നിലമ്പൂരിലെ വസതിയിലെത്തിക്കുന്ന മൃതദേഹം ബുധന്‍ രാവിലെ ഒമ്പതിന് അഞ്ചച്ചവിടി പള്ളിശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ജിദ്ദയിലെ സാമുഹിക സാംസ്കാരിക രംഗത്തു നിറഞ്ഞുനിന്ന് സീക്കോ ഹംസ നിലമ്പൂർ മണ്ഡലം ജിദ്ദ കെ.എം.സി.സി ചെയർമാനായിരുന്നു.