കുട്ടികളെ കരക്കെത്തിച്ച് രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു

തൊടുപുഴ - ഇടുക്കി മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ട് പേർ ഒഴുക്കിൽ പെട്ടു മരിച്ചു. ഇടുക്കി മൂലമറ്റം സജി ഭവനിൽ ബിജു(54), സന്തോഷ് ഭവനിൽ സന്തോഷ്(56) എന്നിവരാണ് മരിച്ചത്. കുടുംബത്തോടൊപ്പം എത്തിയ ഇവർ കുട്ടികളോടൊപ്പം കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു.
 ഇതിനിടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നും കൂടുതൽ വെള്ളം ഒഴുകിയെത്തിയതോടെ കുട്ടികൾ ഒഴുക്കിൽ പെട്ടു. കുട്ടികളെ രക്ഷിക്കാനായി വെള്ളത്തിലിറങ്ങിയ സന്തോഷും ബിജുവും കുട്ടികളെ കരയിലെത്തിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

Latest News