Sorry, you need to enable JavaScript to visit this website.

സൗദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാന്‍ തൊഴില്‍ പരീക്ഷ നിര്‍ബന്ധമാക്കി

റിയാദ്- സൗദി അറേബ്യയിലേക്ക് ടെക്‌നിക്കല്‍ മേഖലയിലെ ഏതാനും ജോലികള്‍ക്ക് തൊഴില്‍ പരീക്ഷ നിര്‍ബന്ധമാണെന്ന് ദല്‍ഹിയിലെ  സൗദി അറേബ്യന്‍ എംബസി അറിയിച്ചു. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, വെല്‍ഡിംഗ് മേഖലയില 19 പ്രൊഫഷനുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരീക്ഷ നിര്‍ബന്ധമാക്കിയത്.
ഓട്ടോമാറ്റീവ് ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍, അണ്ടര്‍വാട്ടര്‍ കട്ടര്‍, ഫ്‌ളൈം കട്ടര്‍, ഡ്രില്ലിംഗ് റിഗ് ഇലക്ട്രീഷ്യന്‍, ഇലക്ട്രിക് എക്യുപ്‌മെന്റ് അസംബഌ, ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മേഴ്‌സ് അംസബഌ, ഇലക്ട്രിക്കല്‍ പാനല്‍ അംസബഌ, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് അംസബഌ, ഇലക്ട്രിക്കല്‍ എക്യുപ്‌മെന്റ് മെയിന്റനന്‍സ് വര്‍ക്കര്‍, ഇലക്ട്രിക്കല്‍ കാബിള്‍ കണക്ടര്‍, ഇലക്ട്രിക് പവര്‍ ലൈന്‍സ് വര്‍ക്കര്‍, ഇലക്ട്രോണിക് സിച്ച്‌ബോര്‍ഡ് അസംബഌ, ബില്‍ഡിംഗ് ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പൈപ് ഫിറ്റര്‍, ബ്ലാക്ക്‌സ്മിത്ത്, കൂളിംഗ് എക്യുപ്‌മെന്റ് അസംബഌ, ഹീറ്റിംഗ് വെന്റിലേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് മെക്കാനിക് എന്നീ പ്രൊഫഷനുകള്‍ക്കാണ് തൊഴില്‍പരീക്ഷ നിര്‍ബന്ധമുള്ളത്.

സ്‌കില്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം എന്ന പേരിലറിയപ്പെടുന്ന പരീക്ഷ നടത്തി അതിന്റെ കോപ്പി വിസ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

ഈ പരീക്ഷ നടത്താതെ വിസ സ്റ്റാമ്പിംഗ് അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും ഏജന്റുമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും എംബസി ആവശ്യപ്പെട്ടു. https://svp-international.pace.sa/home എന്ന വെബ്‌സൈറ്റ് വഴിയാണ് പരീക്ഷ നടത്തേണ്ടത്. ഇത്തരം പ്രൊഫഷനുകള്‍ക്ക് പരീക്ഷ നടപടികള്‍ ആരംഭിച്ചതായി സഫിയ ട്രാവല്‍ഡ് സൗദി മാനേജര്‍ അനസ് മലയാളം ന്യൂസിനോട് പറഞ്ഞു.

 

Latest News