Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി സെക്രട്ടറിയാവാന്‍  ആഗ്രഹിച്ചു -സി. ദിവാകരന്‍ 

ചേര്‍ത്തല-പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നുപറഞ്ഞ് സിപിഐ നേതാവ് സി.ദിവാകരന്‍. പാര്‍ട്ടിയില്‍ ചതിപ്രയോഗങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആത്മകഥ 'കനല്‍വഴികളിലൂടെ' പ്രകാശനം ചെയ്യുന്നതിന് മുന്നോടിയായാണ് തുറന്നുപറച്ചില്‍. പാര്‍ലമെന്ററി രംഗത്തേക്ക് തന്നെ കൈപിടിച്ചു കൊണ്ടുവന്നത് വെളിയം ഭാര്‍ഗവനാണെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കേണ്ടെന്നതുകൊണ്ട് ആത്മകഥയില്‍ പലതും തുറന്ന് എഴുതിയിട്ടില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. പ്രായപരിധിയില്‍ തട്ടി സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ നിന്നു പുറത്തുപോയ സി.ദിവാകരന്‍, നിലവില്‍ പാര്‍ട്ടിയുടെ പ്രസിദ്ധീകരണശാലയായ 'പ്രഭാത് ബുക്ക് ഹൗസി'ന്റെ ചെയര്‍മാനാണ്.

Latest News