ശ്രീനഗര്‍-ജമ്മുകശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 55 പേര്‍ക്ക് പരിക്കേറ്റു. അമൃത്സറില്‍നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അടക്കമുള്ള ആശുപത്രികളിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്ത നിവാരണ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം തുടങ്ങി.






