Sorry, you need to enable JavaScript to visit this website.

ജൂണ്‍ മാസത്തില്‍ 12 ദിവസം  ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല 

ന്യൂദല്‍ഹി-യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യങ്ങള്‍ വ്യാപകമാണെങ്കിലും ബാങ്കില്‍ നേരിട്ടെത്തേണ്ട സാഹചര്യം എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ബാങ്ക് ഏതൊക്കെ ദിവസം അടഞ്ഞുകിടക്കും എന്ന കാര്യം കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്. ഉത്സവ ദിനങ്ങളിലെയും ഞായറാഴ്ചയിലെയും അവധികള്‍ ഓര്‍ത്തുവെയ്ക്കാന്‍ എളുപ്പമാണെങ്കിലും രണ്ടാം ശനി, നാലാം ശനി പോലുള്ള അവധി ദിവസങ്ങള്‍ പലരും ഓര്‍ത്തു വെയ്ക്കാതെ പോകുന്നു.ഇത്തരക്കാര്‍ക്ക് ഉപയോഗപ്രദമാകുന്ന തരത്തില്‍ ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളേതൊക്കെയാണെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. 12 ദിവസമാണ് ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. വാരാന്ത്യങ്ങളിലെ അവധിയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലെ അവധികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
കേരളത്തില്‍ ഏഴ് ദിവസമാണ് ബാങ്കുകള്‍ക്ക് അവധി ലഭിക്കുക ജൂണ്‍ 4,10,11,18,24,25,28 എന്നീ ദിവസങ്ങളിലാണ് ഇത്തരത്തില്‍ സംസ്ഥാനത്തിലെ ബാങ്കുകള്‍ അടഞ്ഞ് കിടക്കുക. ഇതില്‍ 10,24 എന്നീ ദിവസങ്ങളില്‍ രണ്ടാം ശനിയും നാലാം ശനിയും ആയതിനാല്‍ തുടര്‍ച്ചയായി രണ്ട് ദിവസം ബാങ്ക് അടഞ്ഞുകിടക്കും. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലിസ്റ്റ് പരിശോധിച്ചാല്‍, ഓരോ സംസ്ഥാനങ്ങളിലും പ്രത്യേകമായുള്ള ബാങ്ക് അവധികളടക്കം സ്ഥിരീകരിക്കാവുന്നതാണ്.അവധി ദിവസങ്ങളിലും എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ വിനിയോഗിക്കാവുന്നതാണ്.


 

Latest News