കാട്ടാനയുടെ ചവിട്ടേറ്റ് വനംവകുപ്പ്  ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

കോട്ടയം- വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷന്‍ ഓഫീസ് ക്ലര്‍ക്ക് റോബിന് ആണ് പരിക്കേറ്റത്. പ്രഭാത സവാരിക്കിടെ ബോട്ട് ലാന്‍ഡിങ്ങിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്.ഗുരുതരമായി പരിക്കേറ്റ റോബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത നടത്തവും സൈക്കിള്‍ സവാരിയും നിരോധിച്ചിട്ടുണ്ട്.

Latest News