Sorry, you need to enable JavaScript to visit this website.

ജിദ്ദ മഹാമീദ് പ്രദേശത്ത് നവീകരണ പ്രവൃത്തി നടത്തുമെന്ന് നഗരസഭ

ജിദ്ദ- വൃത്തിഹീനവും ചേരികള്‍ക്ക് സമാനമായ രീതിയില്‍ തുടരുന്നതുമായ ജിദ്ദയിലെ മഹാമീദ് പ്രദേശത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി. പ്രദേശത്തെ അസൗകര്യങ്ങളെക്കുറിച്ച് നാട്ടുകാര്‍ അവതരിപ്പിച്ച പരാതികള്‍ കഴിഞ്ഞ ദിവസം ഒരു അറബ് വാര്‍ത്താ സൈറ്റില്‍ പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് നഗരസഭയുടെ ഇടപെടല്‍.
പൊട്ടിയൊഴുകുന്ന പൈപ്പുകളും വൃത്തിഹീനമായ അവസ്ഥയും പ്രദേശവാസികള്‍ക്ക് അസഹനീയമായി മാറിയിരുന്നു. കുഴികള്‍ അടക്കാനും റോഡുകള്‍ ക്ലിയര്‍ ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തെരുവുവിളക്കുകള്‍ പോലും ഇല്ലാതെ ഇരുട്ടിലാണ്ട് കിടക്കുകയാണ് ഈ പ്രദേശം. നഗരസഭയുടെ നവീകരണ പദ്ധതിയില്‍ മഹാമീദിനെ ഉള്‍പ്പെടുത്തുമെന്ന് ബലദിയ അറിയിച്ചു.

 

Latest News