ബെയ്‌റൂത്ത്- ലബനീസ് തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ സൗദി പൗരനായി തിരച്ചില്‍ ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി ബസ്സാം മൗലവി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദി എയര്‍ലൈന്‍സ് ജീവനക്കാരനെയാണ് എയര്‍പോര്‍ട്ട് റോഡില്‍വെച്ച് തട്ടിക്കൊണ്ടുപോയത്. ഹിസ്ബുല്ല തീവ്രവാദികളാണ് പിന്നിലെന്ന് കരുതുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ നാലു ലക്ഷം ഡോളറാണ് മോചനദ്രവ്യം ആവശ്യപ്പെടുന്നതത്രെ.