Sorry, you need to enable JavaScript to visit this website.

ബഹിരാകാശത്തും സൗദി തിളങ്ങുന്നു, തലസ്ഥാനത്തിന്റെ ആകാശചിത്രം പുറത്തുവിട്ട് അല്‍ ഖര്‍നി

റിയാദ്- സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ ബഹിരാകാശത്ത് നിന്നുള്ള മനോഹരമായ ഫോട്ടോ സൗദി ബഹിരാകാശ സഞ്ചാരി അലി അല്‍ ഖര്‍നി ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കിട്ടു.

ബഹിരാകാശ സഞ്ചാരികളായ അല്‍ഖര്‍നിയും റയ്യാന ബര്‍നാവിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) പോയ ആദ്യത്തെ സൗദി പൗരന്മാരായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് ബഹിരാകാശ സഞ്ചാരികളും ബഹിരാകാശത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്.

ബഹിരാകാശത്ത് പോലും റിയാദ് തിളങ്ങുകയാണ്- അല്‍ ഖര്‍നി പറഞ്ഞു. ബഹിരാകാശ നിലയത്തിനുള്ളിലെ സൗദി പതാകയുടെ ഫോട്ടോയും അല്‍ ഖര്‍നി ട്വീറ്റ് ചെയ്തു.

Tags

Latest News