വീടിനു സമീപത്തെ കുഴിയില്‍ വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

കോഴിക്കോട് - കല്ലുവെട്ട് കുഴിയില്‍ വീണ് ആറാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം.
മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരണപ്പെട്ടത്. കൂട്ടുകാരോടൊപ്പമുള്ള കളി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയ കാശിനാഥിനെ ഏറെനേരം കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിലിലായിരുന്നു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മോര്‍ച്ചറിയില്‍.

 

Latest News