Sorry, you need to enable JavaScript to visit this website.

രണ്ട് ബഹ്‌റൈനി ഭീകരര്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പാക്കി

റിയാദ്- സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പെടുകയും ആഭ്യന്തര സുരക്ഷ തകര്‍ക്കല്‍ ലക്ഷ്യമിട്ട് സമാന ചിന്താഗതിക്കാരായ ഭീകരര്‍ക്കൊപ്പം ചേരുകയും ചെയ്ത ബഹ്‌റൈന്‍  പൗരന്മാരായ ജഅഫര്‍ മുഹമ്മദ് അലി ഥാമിര്‍, സാദിക്ക് ഥാമിര്‍ എന്നീ രണ്ടു ഭീകരര്‍ക്ക് സൗദിയില്‍ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിക്കും ബഹ്‌റൈനിനുമെതിരിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളില്‍  പങ്കെടുക്കുക, ബഹ്‌റൈന്‍ സര്‍ക്കാര്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരവാദിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ഗ്രൂപ്പില്‍ ചേരുക, ഭീകര വാദികള്‍ക്കു ആയുധ പരിശീലനം നല്‍കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുകയും ആയുധം പരിശീലനം നേടുകയും ചെയ്യുക, രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരശൃഖലയുമായി ബന്ധപ്പെട്ട് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കടത്തുക, ഭീകരവാദ ഗ്രൂപ്പുകള്‍ക്കു ആയുധങ്ങളെത്തിച്ചു നല്‍കുക, ഭീകരര്‍ക്ക് ഒളിച്ചു കഴിയാന്‍ സൗകര്യം ചെയ്തു കൊടുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍  വിചാരണയില്‍ തെളിഞ്ഞതിനെ തുടര്‍ന്ന് ക്രിമിനല്‍ കോടതി വധശിക്ഷ വിധിക്കുകയും മേല്‍ക്കോടതികള്‍ ശരിവെക്കുകയുമായിരുന്നു. റോയല്‍കോര്‍ട്ട് വിധ ിഅംഗീകരിച്ചു നടപ്പിലാക്കാന്‍ കല്‍പിക്കുകയും ചെയ്തതോടെ തിങ്കള്‍ കാലത്ത്  കിഴക്കന്‍ പ്രവിശ്യയില്‍ ഇരുവര്‍ക്കുമെതിരിലുളള വധ ശിക്ഷ നടപ്പാക്കി.

 

Latest News