Sorry, you need to enable JavaScript to visit this website.

ഇറാന്റെ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം

ടെഹ്‌റാന്‍- ഹൈപ്പര്‍സോണിക് മിസൈല്‍ തയാറാക്കി ഇറാന്‍. 2,000 കിലോമീറ്റര്‍ (1,242 മൈല്‍) പരിധിയിലെത്താനും ഒരു ടണ്ണിലധികം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനും ശേഷിയുള്ള പുതിയ ബാലിസ്റ്റിക് മിസൈല്‍ ഇറാന്‍ കഴിഞ്ഞയാഴ്ചയാണ് പുറത്തിറക്കിയത്.
'ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയിച്ചു, ഉടന്‍ തന്നെ ഇത് സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) എയ്‌റോസ്‌പേസ് യൂണിറ്റ് മേധാവി അമീറലി ഹാജിസാദെയെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സി പറഞ്ഞു.

'എല്ലാ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളിലൂടെയും കടന്നുപോകാന്‍ ഈ പുതിയ മിസൈലിന് കഴിയും. ഇത് ശത്രുവിന്റെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങളെ ലക്ഷ്യമിടുന്നു. ഇത് മിസൈല്‍ മേഖലയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ പറക്കാന്‍ കഴിയും.
ഇറാന്‍ ഒരു ഹൈപ്പര്‍സോണിക് മിസൈല്‍ വികസിപ്പിച്ചുവെന്ന പ്രാഥമിക അവകാശവാദം നവംബറില്‍ ഹാജിസാദേ ഉന്നയിച്ചിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ ഇതംഗീകരിച്ചിരുന്നില്ല.

 

 

Latest News