വീണ്ടും കൈകൊടുത്ത് ഗെഹ്‌ലോട്ടും പൈലറ്റും, ഒന്നിച്ചുപോകുമെന്ന് കെ.സി

ന്യൂദല്‍ഹി- രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പരസ്പരം പോരടിച്ച മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും ഒന്നിച്ചു നീങ്ങുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.
ഗെഹ്‌ലോട്ടും  പൈലറ്റും ദല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കണ്ടശേഷമാണ് മാധ്യമ പ്രവര്‍ത്തകരോട് കെ.സി സംസാരിച്ചത്. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ഒന്നിച്ചുനിന്ന് ഇരുനേതാക്കളും പോരാടുമെന്ന് കെ.സി പറഞ്ഞു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

 

Tags

Latest News