Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി  മെമ്പർഷിപ്പ് കാർഡ് വിതരണം 

നാഷനൽ കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിജു കല്ലുമലയെ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ ഷാൾ അണിയിക്കുന്നു. 

ദമാം- ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാർഡ് വിതരണവും നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലക്ക് സ്വീകരണവും നൽകി. റോസ് ഗാർഡൻ റസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.  റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി ഉപാധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റായി നിയമിതനായ ബിജു കല്ലുമലയെ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തോമസ് തൈപ്പറമ്പിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. റീജ്യണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ് റാവുത്തർ, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ജോർജ് സി തോമസ്, എബ്രഹാം തോമസ് എന്നിവർ ഷാൾ അണിയിച്ചു.
പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലെ മുഴുവനാളുകളും മെമ്പർഷിപ്പ് കാർഡ് ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി. ഹനീഫ് റാവുത്തർ, രമേശ് പാലക്കാട്, ഇ.കെ. സലിം,  സിറാജ് പുറക്കാട്, റഫീഖ് കൂട്ടിലങ്ങാടി, ഷംസ് കൊല്ലം തുടങ്ങിയവർ ആശംസ നേർന്നു. ഗഫൂർ വണ്ടൂർ, നൗഷാദ് തഴവാ, ശ്യാം പ്രകാശ് മുസ്തഫ നണിയൂർ, ലാൽ അമീൻ, ഡെന്നീസ് ഡൊമിനിക്, ഹമീദ് മർക്കാശ്ശേരി, ഷിബു ശ്രീധരൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് പാറക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഏബ്രഹാം തോമസ് നന്ദിയും പറഞ്ഞു.
സുനിൽ പണിക്കർ, സാം കുമ്പനാട്, സോണി ജോൺ, ജോജി കെ വർഗീസ്, തോമസ് പതാലിൽ, സിബി മാത്യൂ, ജോൺ വർഗീസ്, ജിജോ വർഗീസ്, ജോജി ജോസഫ്, തോമസ് മാത്യൂ, ജിബു ഫിലിപ്പ്, റോയ് വർഗീസ്, സാജൻ സ്‌കറിയ, സുനിൽ കുമാർ, തോമസ് പീറ്റർ, ബെറ്റി തോമസ് തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.

Tags

Latest News