Sorry, you need to enable JavaScript to visit this website.

ജിദ്ദ നവോദയ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു

മക്ക- ഈ വർഷത്തെ ഹജ് കർമത്തിനെത്തുന്ന ഹാജിമാർക്ക് സേവന ചെയ്യുന്നതിനു മുന്നോടിയായി ജിദ്ദ നവോദയ മക്കയിൽ വളണ്ടിയർ മീറ്റ് സംഘടിപ്പിച്ചു. ഹജ് കർമത്തിനായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനും ജിദ്ദ നവോദയയുടെ വളണ്ടിയർമാർ ഒരുക്കൾ പൂർത്തിയാക്കി. 
മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും നവോദയ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിലേതുപോലെ ഈ വർഷംവും നൽകും. ആദ്യ സംഘം മക്കയിൽ ഇറങ്ങുന്നതു മുതൽ ഹജ് വളണ്ടിയർ സേവനം വിവിധ ഷിഫ്റ്റുകളിലായി ഹറം പരിസരം, അസീസിയ, വിവിധ ബസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ലഭ്യമാക്കും. 
ക്യാപ്റ്റൻ ഷറഫുദ്ദീൻ കാളികാവ് വളണ്ടിയർമാർക്ക് നിർദേശങ്ങൾ നൽകി. മക്ക നവോദയ ഏരിയ പ്രസിഡന്റ്് റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ശിഹാബുദ്ദീൻ എണ്ണപ്പാടം ഉദ്ഘാടനം ചെയ്തു. 
ട്രഷറർ ബഷീർ നിലമ്പൂർ പാനൽ അവതരിപ്പിച്ചു. ബുഷർ, റാഫി മേലാറ്റൂർ, റിയാസ് വെള്ളാമ്പുറം, നഴ്‌സൽ പത്തനംതിട്ട, സാലിഹ് വാണിയമ്പലം എന്നിവർ ആശംസകൾ നേർന്നു. ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ഷജീർ കൊല്ലം നന്ദിയും പറഞ്ഞു. 

Tags

Latest News