പട്‌ന- പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആകൃതി ശവപ്പെട്ടിയുമായി താരതമ്യപ്പെടുത്തിയ വിവാദത്തിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രി മോഡി സ്ഥാപിച്ച ചെങ്കോലിനെ പരിഹസിച്ചും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി).
1987ല്‍ പുറത്തിറങ്ങിയ 'ലോഹ' എന്ന ചിത്രത്തിലെ വില്ലന്‍ ഷേരാ സിംഗ് ആയി വേഷമിട്ട അന്തരിച്ച നടന്‍ അംരീഷ് പുരിയുടെ ചിത്രമാണ് ആര്‍ജെഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അമരീഷ് പൂരി ഒരു ലോഹ വടി പിടിച്ചിരിക്കുന്നതാണ് ചിത്രം.
ഒരു വലിയ നടന്‍, തന്റെ കൈയില്‍ പരിചിതമായ എന്തോ പിടിച്ചിരിക്കുന്നു, ഈ സിനിമ നിങ്ങള്‍ ഈയിടെ കണ്ടിട്ടുണ്ടോ? കലാകാരന്റെയും ഫോട്ടോയെ മറ്റേതെങ്കിലും പരിപാടിയുമായി താരതമ്യം ചെയ്തിട്ടില്ല.
ധര്‍മേന്ദ്ര, ശത്രുഘ്‌നന്‍ സിന്‍ഹ, അമരീഷ് പുരി, കരണ്‍ കപൂര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'ലോഹ' 1987 ജനുവരിയിലാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
പുരിയുടെ കൈവശമുള്ള വസ്തുവിനെ പ്രധാനമന്ത്രി മോഡിയുടെ കൈവശമുണ്ടായിരുന്ന ചെങ്കോലുമായി താരതമ്യം ചെയ്തിട്ടില്ലെങ്കിലും ആളുകളുടെ കമന്റുകളും ബി.ജെ.പിക്കാരുടെ എതിര്‍പ്പുകളും ആ വഴിക്കാണ്.