Sorry, you need to enable JavaScript to visit this website.

എഎപിയെ പിന്തുണക്കരുത്; ഹൈക്കമാൻഡിനോട് പഞ്ചാബ്, ദൽഹി പിസിസികൾ

ന്യൂദൽഹി- ദൽഹി സർക്കാരിനെതിരെയുള്ള കേന്ദ്ര ഓർഡിനൻസിൽ എഎപിയെ പിന്തുണക്കരുതെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനോട് പഞ്ചാബ്, ദൽഹി പിസിസികൾ. ഓർഡിനൻസിനെ എതിർത്താലും എഎപിയെ പിന്തുണയ്ക്കരുതെന്നാണ് സംസ്ഥാന നേതൃത്വങ്ങൾ കേന്ദ്ര നേതാക്കളെ അറിയിച്ചത്. വിഷയത്തിൽ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് ദൽഹി കേന്ദ്ര ഓർഡിനൻസിനെതിരെ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ യോഗം ചേർന്നത്. ദൽഹിയിലും പഞ്ചാബിലും എഎപി സർക്കാരുകൾക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിന്റെ പാതയിലാണ്. ഈ സാഹചര്യത്തിൽ എഎപിയെ പിന്തുണയ്ക്കരുതെന്നാണ് ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസി നേതാക്കളും ആവശ്യപ്പെട്ടത്.ദൽഹി സർക്കാരിന് കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കാൻ പ്രത്യേക അതോറിട്ടി രൂപീകരിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു.ഈ വിധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. കേന്ദ്ര ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടുകയാണ് എഎപി. 

Tags

Latest News