Sorry, you need to enable JavaScript to visit this website.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ പിടിയില്‍

തൃശൂര്‍ - സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍. തൃശൂര്‍  കോ ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. മലപ്പുറം പോലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു. പരാതികള്‍ അട്ടിമറിക്കാന്‍ ഡിവൈ.എസ്.പി ശ്രമിച്ചതായും ആരോപണം ഉണ്ടായിരുന്നു.

 

Latest News