Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈന നിർമിച്ച കോമാക് സി919 ആദ്യ യാത്ര പൂർത്തിയാക്കി

ബെയ്ജിംഗ്- ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ യാത്രാവിമാനമായ കോമാക് സി919 ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ യാത്ര പൂർത്തിയാക്കി. രാവിലെ 8.02 ന് ഷാങ്ഹായി ഹോംഗ്കിയാവോ വിമാനത്താവളത്തിൽ നിന്ന് 130 യാത്രക്കാരുമായി പറന്ന വിമാനം രാവിലെ 10.01 ന് ബെയ്ജിംഗിൽ ലാൻഡ് ചെയ്തു.  എം.യു 9191 എന്ന കോഡ് നാമത്തിൽ ചൈന ഈസ്റ്റേൺ എയർലൈൻസാണ് വിമാനം പറത്തിയത്. കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് കോർപറേഷൻ ഓഫ് ചൈന (കോമാക്) നിർമിച്ച ഈ സി919 വിമാനം ചൈന ഈസ്റ്റേൺ എയർലൈൻസിന് കഴിഞ്ഞ വർഷം ഡിസംബറിലാണ് കൈമാറിയത്. ശേഷം നിരവധി പരീക്ഷണ പറക്കലുകൾ നടത്തിയിരുന്നു. ബിസിനസ്, ഇക്കോണമി എന്നീ രണ്ട് ക്ലാസുകളാണ് 168 സീറ്റുകളുള്ള ഇരട്ട എൻജിൻ വിമാനത്തിലുള്ളത്. അമേരിക്കയുടെ ബോയിംഗ്, യൂറോപ്പിന്റെ എയർബസ് എന്നിവയോടുള്ള മത്സരമായാണ് ചൈന സി919 രൂപകൽപന ചെയ്തിരിക്കുന്നത്.
5555 കിലോമീറ്ററാണ് വിമാനത്തിന്റെ ദൂരപരിധി. 2008 ലാണ് സി919 നിർമാണത്തിനുള്ള പദ്ധതി അവതരിപ്പിച്ചത്.

Latest News