Sorry, you need to enable JavaScript to visit this website.

ഹണിട്രാപ്പ് കൊലപാതകം: ഷിബിലിയുമായി തെളിവെടുപ്പ്, എ.ടി.എം കാര്‍ഡും ചെക്ക്ബുക്കും കിണറ്റില്‍

മലപ്പുറം-കോഴിക്കോട്ടെ ഹോട്ടല്‍ വ്യാപാരി തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22)യുമായി അന്വേഷണ സംഘം
ചെറുതുരുത്തിയില്‍ തെളിവെടുപ്പ് നടത്തി. ഷിബിലിയും സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫര്‍ഹാന (19)  എന്നിവരെ മലപ്പുറം മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരമാണ് ഇവരെ
കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. തുടര്‍ന്നു ഫര്‍ഹാനയെ കൂടാതെ ഷിബിലിയുമായാണ് തിരൂര്‍ ഡിവൈഎസ്പി കെ.എം ബിജുവും സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ ജിജോയും സംഘവും തെളിവെടുവപ്പ് നടത്തിയത്. കൃത്യത്തിനുശേഷം ഫര്‍ഹാനെയെ വീട്ടിലെത്തിച്ച ശേഷമാണ് ഷിബിലി കാര്‍ ഉപേക്ഷിച്ചത്. അതിനാലാണ് ഫര്‍ഹാനയെ ഇവിടെ തെളിവെടുപ്പിനു
കൊണ്ടുവരാതിരുന്നതെന്നു പോലീസ് പറഞ്ഞു.  
കൊല്ലപ്പെട്ട സിദ്ദീഖിന്റെ ഹാണ്ട സിറ്റി കാര്‍ ഷിബിലി ഉപേക്ഷിച്ചത് ചെറുതുരുത്തിയിലെ ഉള്‍പ്രദേശത്തായിരുന്നു. ഈ കാറുമായാണ് സിദ്ദീഖ് ഹോട്ടല്‍മുറിയിലേക്കു വന്നത്. തുടര്‍ന്നു കൊല നടത്തിയശേഷം ഈ കാറിലാണ് പ്രതികള്‍ ട്രോളി ബാഗുകള്‍ കയറ്റിയിരുന്നത്. പിന്നീടിത് ഉപേക്ഷിക്കുകയായിരുന്നു. അന്വേഷണത്തില്‍ കണ്ടെടുത്ത ഈ കാര്‍ പിന്നീട് തിരൂര്‍ സ്റ്റേഷനിലേക്കു മാറ്റിയിരുന്നു. ചെറുതുരുത്തിയില്‍ കാര്‍ കിടന്നിരുന്നതിന്റെ സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നു സിദ്ദീഖിന്റെ എടിഎം കാര്‍ഡും ചെക്കുബുക്കും കണ്ടെടുത്തു. വെള്ളം നന്നേ കുറവായ ഈ കിണറ്റില്‍ നിന്നു നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇവ കണ്ടെടുത്തത്. ഷിബിലി എടിഎം കാര്‍ഡും ചെക്കുബുക്കും കിണറ്റില്‍ വലിച്ചെറിഞ്ഞാണ്
ഇവിടെ നിന്നു കടന്നുകളഞ്ഞത്.  കാര്‍ ഉപേക്ഷിച്ച ഈ സ്ഥലം ഷിബിലിക്കു നേരത്തെ പരിചയമുണ്ട്. ഇവിടെയുള്ള ഒരു സുഹൃത്തുമായി ഷിബിലിയ്ക്കു പരിചയമുവുണ്ട്. തുടര്‍ന്നു ഈ സുഹൃത്തില്‍ നിന്നു അന്വേഷണ സംഘം മൊഴിയെടുത്തു.
ഇന്നു പ്രതികളുമായി  മറ്റിടങ്ങളില്‍ തെളിവെടുപ്പ് നടത്തുമെന്നു ഡിവൈഎസ്പി കെ.എം ബിജു പറഞ്ഞു. അട്ടപ്പാടി ചുരം, കോഴിക്കോട്  എരഞ്ഞിപ്പാലം ജംഗ്ഷനിലെ  ഡി കാസ ഇന്‍ ലോഡ്്ജ്,  കല്ലായി റോഡ് പുഷ്പ ജംഗ്ഷനിലെ ഇലക്ട്രിക്  ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം,  ട്രോളി ബാഗുകള്‍ വാങ്ങിയ  കോഴിക്കോട്ടെ മിഠായിതെരുവിലെ കടകള്‍, ഷിബിലി ജോലി ചെയ്ത  സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള  ഹോട്ടല്‍ എന്നിവിടങ്ങളില്‍  തെളിവെടുപ്പ് നടത്തും.

 


 

 

 

 

Latest News