Sorry, you need to enable JavaScript to visit this website.

സൗദിയില്‍ നാലിനം ഡ്രൈവർ കാര്‍ഡുകള്‍ ഏർപ്പെടുത്തി ട്രാൻസ്പോർട്ട് അതോറിറ്റി

റിയാദ്- ബസ് ഗതാഗത മേഖലയിലും ചരക്ക് നീക്ക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നാലിനം ഡ്രൈവര്‍ കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ). വ്യക്തിഗത സ്‌പോണ്‍ഷിപ്പിലുള്ളവര്‍ക്കും സ്വകാര്യ സ്ഥാപനങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും  ഇത് ബാധകമായിരിക്കും.
ജോലി സുരക്ഷയും ഡ്രൈവിംഗ് വൈദഗ്ധ്യവും ഉറപ്പു വരുത്തല്‍ ലക്ഷ്യമിട്ടാണ് കാര്‍ഡുകള്‍ നടപ്പാക്കുന്നതെന്ന് അതോറിറ്റി അറിയിച്ചു. നാലിനം കാര്‍ഡുകളാണ് ഇഷ്യൂ ചെയ്യുക.
ഇന്റര്‍ നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സുള്ളവരും താല്‍ക്കാലികമായി സൗദിയില്‍ ജോലിക്കെത്തുന്നവരുമായ ട്രക്ക് ഡ്രൈവര്‍മാര്‍ക്കുള്ള 90 ദിവസ കാലാവധിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് നൽകും.
ഹജ് ഉംറ സീസണുകളില്‍ താല്‍ക്കാലിക ബസ് ഡ്രൈവര്‍മാരായി വിദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഇതു ബാധകമായിരിക്കും 90 ദിവസത്തിനു ശേഷം ഇവര്‍ക്ക് ഒരു തവണ കൂടി മാത്രം സമാനമായ ദിവസത്തേക്ക് പുതുക്കാവുന്നതാണ്
 മുകളില്‍ പറഞ്ഞ തരത്തിലുള്ള ഇരുവിഭാഗം ഡ്രൈവര്‍മാര്‍ക്കും വര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡുകള്‍ ഇഷ്യു ചെയ്യുകയും സമാന കാലാവധിയില്‍ പുതുക്കാവുന്നതുമാണ്.
സര്‍ക്കാര്‍ വാഹനങ്ങളില്‍ നിര്‍ണിത ജോലി പൂര്‍ത്തിയാക്കാനെത്തുന്ന താല്‍ക്കാലിക വിസയിലുള്ള ഡ്രൈവര്‍മാര്‍. പുതുക്കാന്‍ കഴിയാത്ത 30 ദിവസത്തെ കാലാവധിയുള്ള കാര്‍ഡുകളായിരിക്കും ഇത്തരക്കാര്‍ക്കു നല്‍കുക. ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് കാര്‍ഡിന് അപേക്ഷിക്കേണ്ടതും പുതുക്കിയിരിക്കേണ്ടതും.

 

 

 

Latest News