Sorry, you need to enable JavaScript to visit this website.

വീഡിയോ കോളില്‍ സ്‌ക്രീന്‍ പങ്കിടല്‍ ഓപ്ഷനുമായി വാട്‌സ്ആപ്പും വരുന്നു

ന്യൂയോര്‍ക്ക്- വാട്‌സ്ആപ്പില്‍ വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടാനാവുന്ന ഓപ്ഷന്‍ അവതരിപ്പിക്കുന്നു. 
മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍ മീറ്റ് എന്നിവ ഉള്‍പ്പെടെയുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്യുന്ന വീഡിയോ കോളുകള്‍ക്കിടയില്‍ സ്‌ക്രീന്‍ പങ്കിടുന്ന ഓപ്ഷനാണ് വാട്‌സാപ്പും പരീക്ഷിക്കാനൊരുങ്ങുന്നത്. 

ഓഫിസ് മീറ്റിംഗുകളില്‍ ഏറെ ഉപകാരപ്രദമാകുന്ന സ്‌ക്രീന്‍ പങ്കിടല്‍ സൗകര്യം വാട്‌സാപ്പിനെ കൂടുതല്‍ ജനപ്രയിമാക്കിയേക്കും. ഹോസ്റ്റിന് മറ്റുള്ളവരുമായി അവരുടെ സ്‌ക്രീനില്‍ ഉള്ളടക്കം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നതാണ് സംവിധാനം. 

ബീറ്റ ആപ്പ് പതിപ്പ് 2.23.11.19ല്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ഇത് ലഭിക്കുന്നുണ്ട്. ഐഒഎസ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉടന്‍ ലഭിച്ചേക്കും. വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ് ആപ്പിലേക്കും വെബ് പതിപ്പിലേക്കും ഈ ഓപ്ഷന്‍ ചേര്‍ക്കുന്നത് വാട്ട്സ്ആപ്പ് പരിഗണിച്ചേക്കാം. ഫീച്ചര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സ്‌ക്രീന്‍ഷോട്ടുകളും  പങ്കുവെച്ചിട്ടുണ്ട്. വാട്‌സാപ്പില്‍ സ്‌ക്രീന്‍ പങ്കിടല്‍ ബട്ടണ്‍ ചേര്‍ത്തിട്ടുണ്ട്. വീഡിയോ, ഓഡിയോ മ്യൂട്ട് ബട്ടണുകള്‍ക്ക് അടുത്താണ് ബട്ടണിന്റെ സ്ഥാനം. സ്‌ക്രീന്‍ പങ്കിടല്‍ ഓപ്ഷനില്‍ ഉപയോക്താക്കള്‍ ക്ലിക്കുചെയ്തു കഴിഞ്ഞാല്‍ സേവനം ലഭ്യമാകും.
ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സ്‌ക്രീനില്‍ ഉള്ളടക്കം പങ്കിടുന്നത് നിര്‍ത്താനുമാവും. ഓപ്ഷന്‍ ഉപയോഗിക്കുന്നതിന് വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് അധിക അനുമതി നല്‍കേണ്ടി വന്നേക്കാം.

Latest News