ശരീരത്തില്‍ ഒളിപ്പിച്ച് നാല് കാപ്‌സ്യൂള്‍; കരിപ്പൂരില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

കരിപ്പൂര്‍-ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് 80 ലക്ഷത്തിന്റെ സ്വര്‍ണം കസ്റ്റംസ് പ്രവന്റ്റീവ് ഡിവിഷന്‍ പിടികൂടി. പാലക്കാട് സ്വദേശി അലി(34)യില്‍ നിന്നാണ് 1173 ഗ്രാം തൂക്കം  വരുന്ന സ്വര്‍ണ മിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാലു ക്യാപ്‌സൂളുകളായി ഒളിപ്പിച്ച നിലയിലായിരുന്നു. സ്‌പൈസ് ജെറ്റ് വിമാനത്താലാണ് കരിപ്പൂരിലെത്തിയത്.ഡെപ്യൂട്ടി കമ്മിഷണര്‍  ജെ. ആനന്ദകുമാറിന്റെ നിര്‍ദേശത്തില്‍ സൂപ്രണ്ട് മുഹമ്മദ് റജീബ്,പ്രകാശ്, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.

 

Latest News