Sorry, you need to enable JavaScript to visit this website.

മധ്യപ്രദേശില്‍ 150 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി, മോഹം മാത്രമെന്ന് ബി.ജെ.പി

ന്യൂദല്‍ഹി-മധ്യപ്രദേശില്‍ വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 150 ലെറെ സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ 200 ലേറെ സീറ്റുകള്‍ തേടി തങ്ങള്‍ തന്നെ അധികാരത്തില്‍ തിരിച്ചത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അവകാശപ്പെട്ടു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധി മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
എന്നാല്‍, തങ്ങളുടെ ശക്തികേന്ദ്രമാണെന്നാണ്  സംസ്ഥാന ബിജെപി നേതാക്കളുടെ അവകാശവാദം.  തിരിച്ചടിച്ചു.
വിശദമായ കൂടിക്കാഴ്ചക്കു ശേഷമാണ് പറയുന്നതെന്നും കര്‍ണാടകയില്‍ 136 സീറ്റുകളാണ് ലഭിച്ചതെങ്കില്‍ മധ്യപ്രദേശില്‍ 150 സീറ്റുകള്‍ ലഭിക്കുമെന്നാണ് ആഭ്യന്തര വിലയിരുത്തലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടക മധ്യപ്രദേശിലുംആവര്‍ത്തിക്കും- പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് പാര്‍ട്ടി നേതാക്കളും സംബന്ധിച്ച യോഗത്തിനുശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
ഗ്യാസ് സിലിണ്ടറിന് 500 രൂപ,   ഓരോ സ്ത്രീക്കും പ്രതിമാസം 1500 രൂപ,   100 യൂണിറ്റ് സൗജന്യ വൈദ്യുതി,  കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 200ലധികം സീറ്റുകള്‍ നേടുമെന്ന് പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍  അതിനിടെ, രാഹുല്‍ ഗാന്ധിയുടെ അവകാശവാദങ്ങള്‍ തള്ളി. മധ്യപ്രദേശ് ഗുജറാത്തുമായും ഉത്തര്‍പ്രദേശുമായുമാണ് അതിര്‍ത്തി പങ്കിടുന്നതെന്നും വികസന മാതൃകയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി 200ലധികം സീറ്റുകള്‍ നേടുമെന്ന് ഉറപ്പാണെന്നും  
ബിജെപി നേതാവ് വി ഡി ശര്‍മ്മ പിടിഐയോട് പറഞ്ഞു. മധ്യപ്രദേശ്  അസംബ്ലിയില്‍ 230 സീറ്റുകളാണുള്ളത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 114 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 109 സീറ്റുകളാണ് ബിജെപി നേടിയിരുന്നത്.  2020ല്‍ ജ്യോതിരാദിത്യ സിന്ധ്യ ഉയര്‍ത്തിയ കലാപത്തെത്തുടര്‍ന്നാണ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടത്. 23 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിനു പിന്നാലെയാണ്  ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്‌

 

Latest News