Sorry, you need to enable JavaScript to visit this website.

കൊല്ലം സ്വദേശിയായ യുവാവ് അമേരിക്കയിൽ വെടിയേറ്റു മരിച്ചു

ന്യൂയോർക്ക്- അമേരിക്കയിലെ ഫിലഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി അഴകത്ത് വീട്ടിൽ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകൻ ജൂഡ് ചാക്കോ(21)യാണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തുനിന്ന് അപാർട്‌മെന്റിലേക്ക് പോകുമ്പോൾ അജ്ഞാതനായ യുവാവ് നിറയൊഴിക്കുകയായിരുന്നു. ബിബിഎ വിദ്യാർഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡൽഫിയയിലെ സ്ഥാപനത്തിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം. ജൂഡ് ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
 

Latest News