കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി ലൈഫ് സ്റ്റൈൽ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കളായ ബോൾട്ട് രാജ്യത്ത് 20 ലക്ഷം യൂനിറ്റുകൾ നിർമാണം നടത്തി. വയർലസ് സ്റ്റീരിയോ, നെക്ക്ബാൻഡ്, സ്മാർട്ട് വാച്ച് തുടങ്ങിയവയാണ് ബോൾട്ടിൽനിന്നുള്ള ഉൽപന്നങ്ങൾ.
ഗുണനിലവാരത്തിൽ മികവോടെ, നല്ല രൂപകൽപനയിലാണ് ഉപകരണങ്ങളെല്ലാം നിർമിച്ചിരിക്കുന്നത്. ഉപകരണങ്ങളുടെ അസംസ്‌കൃത വസ്തുക്കൾ കൂടി പ്രാദേശികമായി ശേഖരിക്കുന്നതിന്റ ഭാഗമായി 70 ശതമാനം തനതുവത്കരണം ഈ വർഷം സാധ്യമാകും. മൊത്തം തൊഴിലാളികളിൽ 50 ശതമാനം വനിത സംവരണം എന്ന പ്രത്യേകതയുണ്ട്. മുൻവർഷങ്ങളിൽ കമ്പനി 100 ശതമാനം വളർന്ന് വരുമാനം 500 കോടിയിൽ എത്തി. 12.76 ലക്ഷം ട്രൂ വയർലസ് സ്റ്റീരിയോ, 6 ലക്ഷം നെക്ബാൻഡ്, 1.25 ലക്ഷം സ്മാർട്ട് വാച്ച് തുടങ്ങിയവയാണ് ഇക്കാലയളവിൽ ബോൾട്ട് നിർമിച്ചത്.