Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഭക്ഷ്യധാന്യ ഉൽപാദനം കൂടി

ഇന്ത്യയിൽ ഭക്ഷ്യധാന്യ ഉൽപാദനം കൂടി. കേന്ദ്ര കൃഷി, കാർഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാർഷിക വർഷത്തിൽ മൊത്തം ഭക്ഷ്യധാന്യ ഉൽപാദനം 330.5 ദശലക്ഷം ടണ്ണായാണ് ഉയർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 15 ദശലക്ഷം ടണ്ണിന്റെ വർധനയാണ് ഉണ്ടായത്്. കാലാവസ്ഥ നേരിയ തോതിൽ പ്രതികൂലമായെങ്കിലും അവ ഉൽപാദനത്തെ ബാധിച്ചില്ല.
ഭക്ഷ്യധാന്യങ്ങളിൽ ഏറ്റവും കൂടുതൽ വിളവ് ലഭിച്ചത് അരിയിൽ നിന്നാണ്. 2022-23 കാലയളവിൽ അരിയുടെ മൊത്തം ഉൽപാദനം 135.5 ദശലക്ഷം ടണ്ണാണ്. കൂടാതെ 112.7 ദശലക്ഷം ടൺ ഗോതമ്പും 35.9 ദശലക്ഷം ടൺ ചോളവും ഇക്കാലയളവിൽ ഉൽപാദിപ്പിച്ചു. ഗോതമ്പ് ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ അഞ്ച് മില്യൺ ടൺ വർധനയാണുണ്ടായത്.
മുൻവർഷത്തെ അപേക്ഷിച്ച് പയറു വർഗങ്ങളുടെയും ധാന്യങ്ങളുടെയും ഉൽപ്പാദനത്തിലും വർധനയുണ്ടായിട്ടുണ്ട്. ഭക്ഷ്യധാന്യേതര വിഭാഗങ്ങളിൽ എണ്ണക്കുരുക്കൾ 41 മില്യൺ ടണ്ണാണ് ഉൽപാദിപ്പിച്ചത്. 2021-22 ലെ ഉൽപാദനത്തേക്കാൾ 3 മെട്രിക് ടൺ കൂടുതലാണ്. കൂടാതെ, സോയാബീൻ ഉൽപാദനം 10.2 മെട്രിക് ടണ്ണായും, കടുക് ഉൽപാദനം 12.4 മെട്രിക് ടണ്ണായും ഉയർന്നു.

Latest News