Sorry, you need to enable JavaScript to visit this website.

സൺഡേ ടൈംസ് സമ്പന്ന പട്ടികയിൽ ഹിന്ദുജ കുടുംബം ഒന്നാമത്

ഹിന്ദുജ കുടുംബവും ഹിന്ദുജ ഗ്രൂപ്പ്  കോ-ചെയർമാൻ ഗോപീചന്ദ് ഹിന്ദുജയും ദി സൺഡേ ടൈംസിന്റെ സമ്പന്ന പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. 
തുടർച്ചയായി അഞ്ചാം തവണയാണ് 108 വർഷത്തെ ചരിത്രവും 3500 കോടി പൗണ്ട് ആസ്തിയുമായി ഹിന്ദുജ ഗ്രൂപ്പ് ഒന്നാമതെത്തുന്നത്. യുകെയിലെ താമസിക്കാരിൽ ഏറ്റവും സമ്പന്നരായ ആയിരം വ്യക്തികൾ/കുടുംബങ്ങളുടെ പട്ടികയാണ് സൺഡേ ടൈംസ് തയാറാക്കുന്നത്. ഹിന്ദുജ കുടുംബത്തിലെയും സ്ഥാപനങ്ങളിലെയും  ഒരോ അംഗത്തിന്റെയും കൂട്ടായ പ്രയത്നത്തിന്റെയും അചഞ്ചലമായ അർപ്പണ ബോധത്തിന്റെയും പ്രതിബദ്ധതയുടെയും  തെളിവാണ് ഈ അംഗീകാരം -ഈ നേട്ടത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട്  ഗോപിചന്ദ് ഹിന്ദുജ പറഞ്ഞു.

Latest News