Sorry, you need to enable JavaScript to visit this website.

ഹജ് സീസൺ ജോലികൾക്ക് അപേക്ഷിക്കാം-സൗദി മാനവശേഷി മന്ത്രാലയം

മക്ക- മക്കയിലും പുണ്യസ്ഥലങ്ങളിലുമായി ഈ വർഷത്തെ ഹജ് സീസൺ ജോലികൾക്ക്  സ്വദേശികൾക്കും വിദേശികൾക്കും വ്യവസ്ഥാപിതമായി അപേക്ഷിക്കാമെന്ന് സൗദി മാനവശേഷി തൊഴിൽ മന്ത്രാലയം അറിയിച്ചു.ജോലിചെയ്യാൻ താൽപര്യമുള്ളവൽ തങ്ങളുടെ സി.വികൾ മാനവ ശേഷി വകുപ്പിനു കീഴിലുള്ള അജീർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപ് ലോഡ് ചെയ്തിരിക്കണം. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും ഹജ് സീസണുകളിൽ ആവശ്യമായ സർവ്വീസുകൾ ലഭ്യമാക്കുകയെന്നതും നിയമ ലംഘകരും മറ്റും സീസൺ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് അജീർ പോർട്ടൽ വഴി നിയമപരമായി താൽക്കാലിക ജോലികൾക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഹജ് സർവ്വീസ് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും സീസണുകളിൽ ആവശ്യമായി വരുന്ന ജോലിക്കാരെ ആഭ്യന്തരമായി കണ്ടെത്തി ഉപയോഗപ്പെടുത്താൻ അജീർ വഴി സാധിക്കും.
 

Latest News